ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'നവമാദ്ധ്യമങ്ങളും ആവിഷ്ക്കാര സ്വാതന്ത്ര്യവും' എന്ന വിഷയത്തിലുള്ള ചർച്ചാ സായാഹ്നം ഇന്ന് വൈകിട്ട് 5.30-ന് നടക്കും. സമകാലിക സമൂഹത്തിൽ വലിയ പ്രാധാന്യമുള്ള വിഷയമാണ് ഈ ചർച്ചയിലൂടെ വായനശാല മുന്നോട്ടുവെക്കുന്നത്.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൂടൽ ശോഭൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി മുഖ്യവിഷയാവതരണം നടത്തും. വായനശാല പ്രസിഡന്റ് കെ.ആർ.കെ. പ്രസാദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചർച്ചയിൽ പങ്കാളികളാകും.
Photo and News Source: Kerala Kaumudi









