കേരളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ആർടെക് റിയൽറ്റേഴ്‌സ് തങ്ങളുടെ ഏറ്റവും പുതിയ ഭവന പദ്ധതിയായ 'ആർടെക് സെറീനിറ്റി'യുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരത്തിന് സമീപമുള്ള മണ്ണന്തലയിൽ നടന്ന ചടങ്ങിൽ പ്രൊജക്റ്റിന്റെ ഭൂമിപൂജയും തറക്കല്ലിടലും കമ്പനി മാനേജിംഗ് ഡയറക്ടർ ടി.എസ്. അശോക്, തോമസ് ബാബു എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

കഴിഞ്ഞ 30 വർഷമായി നിർമ്മാണ മേഖലയിൽ സജീവ സാന്നിധ്യമായ ആർടെക് റിയൽറ്റേഴ്‌സിന്റെ ഈ പുതിയ സംരംഭം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചടങ്ങിൽ കമ്പനി ജനറൽ മാനേജർ വിനോദ് ജി. നായർ, ജീവനക്കാരുടെ പ്രതിനിധികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ പങ്കെടുത്തു.

എം.സി. റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്റ്റ്, മികച്ച യാത്രാ സൗകര്യവും ആഡംബരവും ഒത്തുചേരുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട്, മൂന്ന് ബെഡ്റൂമുകളുള്ള അപ്പാർട്മെന്റുകളാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. നഗരത്തിരക്കുകളിൽ നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആർടെക് സെറീനിറ്റി മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും.

Photo and News Source: Mathrubhumi