ബെർലിനിൽ നിന്ന്, പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധനപ്രതിസന്ധി നേരിടാൻ ലുഫ്താൻസ എയർലൈൻസ് തയ്യാറായി. ഹ്രസ്വദൂര സർവീസുകളാണ് ഒഴിവാക്കുന്നത്. ജർമ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താൻസ 20,000 വിമാനസർവീസുകൾ റദ്ദാക്കുമെന്ന് റിപ്പോർട്ട്. വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വർധനയാണ് ഈ നടപടിക്ക് കാരണം. സർവീസുകൾ ചുരുക്കുന്നതിലൂടെ ഏകദേശം 40,000 ടൺ ജെറ്റ് ഇന്ധനം ലാഭിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

മേയ് അവസാനം വരെ 120 വിമാനങ്ങൾ റദ്ദാക്കിയതായും കമ്പനി അറിയിച്ചിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ലുഫ്താൻസ് സിറ്റിലൈൻ റീജിയണൽ യൂണിറ്റ് അടച്ചുപൂട്ടി. ഇന്ധന ഉപയോഗം കൂടിയ 27 പഴയ വിമാനങ്ങളുടെയും സർവീസുകൾ നിരത്തലാക്കി. പ്രതിസന്ധി മറികടക്കാനുള്ള ആദ്യഘട്ട നടപടിയാണിത്.

Photo and News Source: Siraj Live