രണ്ടാം തലമുറ കിയ സെല്‍റ്റോസ് (2026 Kia Seltos) ന്റെ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത കണക്കുകൾ പുറത്തുവന്നു. 2026 ജനുവരിയിൽ വിപണിയിലെത്തിയ ഈ മോഡലിന്റെ വിവിധ എഞ്ചിൻ, ഗിയർബോക്സ് കോമ്പിനേഷനുകളുടെ മൈലേജ് വിവരങ്ങൾ ലഭ്യമായിക്കഴിഞ്ഞു. ഡീസൽ മാനുവൽ പതിപ്പ് (HTE) ലിറ്ററിന് 19. 4 കിലോമീറ്റർ മൈലേജ് നൽകുന്നു. ഇത് ഏറ്റവും ഇന്ധനക്ഷമതയുള്ള കോമ്പിനേഷനാണ്. ഓട്ടോമാറ്റിക് ഡീസൽ (HTE (O)) 17.
8 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ, ടർബോ പെട്രോൾ 7-സ്പീഡ് DCT ഓട്ടോമാറ്റിക് 17. 5 കിലോമീറ്റർ മൈലേജ് നൽകുന്നു. iMT പതിപ്പിന് 15. 6 കിലോമീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മാനുവൽ/iVT പതിപ്പുകൾക്ക് 16. 5 കിലോമീറ്റർ മൈലേജ് ലഭിക്കും. ഡീസൽ വാഹനങ്ങൾ തേടുന്നവർക്കുള്ള മികച്ച ഓപ്ഷനായി സെല്‍റ്റോസ് തുടരും.
Photo and News Source: DriveSpark



