കോലഞ്ചേരിയിലെ കടയിരുപ്പ് നരച്ചിലംകോട് പ്രദേശത്ത് വീടിനുള്ളിൽ കയറിയ കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. ഇര വിഴുങ്ങിയ നിലയിലായിരുന്ന പാമ്പ് വീട്ടിലെ അലമാരയുടെ അടിയിൽ ഒളിച്ചിരുന്നത്. വീട്ടമ്മയാണ് ആദ്യം പാമ്പിനെ കണ്ടത്. പരിഭ്രാന്തയായ അവർ നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാരിൽ ഒരാളായ ജോബി വർഗീസ് പാമ്പിനെ പിടികൂടാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് അദ്ദേഹം പാമ്പിനെ പിടികൂടിയത്. പാമ്പിനെ സുരക്ഷിതമായി മാറ്റിയതോടെ വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായി.
മഴക്കാലം അടുക്കുന്നതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും കയറാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
Photo and News Source: Sathyam Online



