ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയപ്രചാരണത്തിനെത്തിയ രാഹുല് ഗാന്ധിയെ കാണാതെ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്. ഡിഎംകെ മുന്നണിയില്‍ അംഗമായിരുന്നാലും രാഹുലിന്റെ നിലപാടുകള് സ്റ്റാലിനെ വിറളിപ്പെടുത്തുന്നു. ഭരണത്തില്‍ കോണ്‍ഗ്രസിനെ ഉൾപ്പെടുത്തണമെന്ന രാഹുലിന്റെ ആവശ്യം സ്റ്റാലിന് അസ്വീകാര്യമായിരുന്നു. മന്ത്രിസ്ഥാനങ്ങളെല്ലാം ഡിഎംകെയ്ക്കായിരിക്കുമെന്ന സ്റ്റാലിന്റെ നിലപാടോടെ കോണ്‍ഗ്രസിനുള്ളിലെ വിമര്‍ശനങ്ങള് ഉയര്‍ന്നു. കോര്‍പറേഷനുകളിലെ ഡയറക്ടര്‍ബോര്‍ഡ് പദവികളോടും സ്റ്റാലിന് വഴങ്ങിയില്ല. ടിവികെ നേതാവ് വിജയുമായി രാഹുലിന്റെ സഖ്യം സ്റ്റാലിന് ദഹിക്കാത്ത കാര്യമാണ്.
തെരഞ്ഞെടുപ്പിന് ശേഷം അനുകൂലസാഹചര്യം ഉണ്ടാകുമ്പോൾ കോണ്‍ഗ്രസിനെ ഡിഎംകെ സഖ്യത്തില്‍ നിന്നും പുറന്തള്ളുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു.
Photo and News Source: Janmabhumi



