തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത് നടി തൃഷ കൃഷ്ണനായിരുന്നു. അമ്മ ഉമാ കൃഷ്ണനൊപ്പമാണ് താരം ചടങ്ങിൽ പങ്കെടുത്തത്. വിജയ്‌യുടെ കുടുംബാംഗങ്ങളുമായി വളരെ അടുത്ത് ഇടപഴകുന്ന തൃഷയെയും, വിജയ്‌യുടെ അമ്മ ശോഭയെ താരം ആലിംഗനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ചടങ്ങിന് പിന്നാലെ തൃഷ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ്. 'പ്രണയം എപ്പോഴും ഉച്ചത്തിലായിരിക്കും' (Love will always be loud) എന്ന അർത്ഥവത്തായ അടിക്കുറിപ്പോടെയാണ് താരം സത്യപ്രതിജ്ഞാ ചടങ്ങിലെ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ചടങ്ങിൽ അതീവ സുന്ദരിയായാണ് തൃഷ എത്തിയത്. ഇളം നീല നിറത്തിലുള്ള പട്ടുസാരിയും, ബീജ് നിറത്തിലുള്ള എംബ്രോയിഡറി വർക്കുകൾ ചെയ്ത ബ്ലൗസുമാണ് താരം ധരിച്ചിരുന്നത്. വേഷത്തിന് അനുയോജ്യമായ രീതിയിൽ ഡയമണ്ടും റൂബിയും പതിപ്പിച്ച ചോക്കറും കമ്മലുകളും തൃഷയുടെ ലുക്കിന് മാറ്റുകൂട്ടി. മിനിമൽ മേക്കപ്പിനൊപ്പം ലോ ബൺ ഹെയർസ്റ്റൈലിൽ മുല്ലപ്പൂവ് ചൂടിയുള്ള താരത്തിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Photo and News Source: Kerala Kaumudi Latest