തൃശ്ശൂരിൽ തിരുവമ്പാടി പൂരത്തിനുള്ള വെടിക്കെട്ടു സാമഗ്രികൾ നിർമ്മിക്കുന്ന സ്ഥലത്തു വൻ സ്ഫോടനം. വൈകീട്ട് അഞ്ചു മണിയോടെ ആറുപേർ മരണമടഞ്ഞു. 40-ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവമ്പാടി ദേവസ്വത്തിന്റെ ലൈസൻസിൽ മുണ്ടത്തിക്കോട് സതീഷിന്റെ പുരയിലായിരുന്നു അപകടം. വെടിക്കെട്ടിന്റെ ചുമതലക്കാരനായ സതീഷിനും ഗുരുതര പരിക്കേറ്റു.
പടക്ക സാമഗ്രികളുടെ പൊട്ടിത്തെറി ഇപ്പോഴും തുടരുന്നു. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സിനു സ്ഥലത്തെത്താൻ ബുദ്ധിമുട്ടായി. സമീപത്തെ മതിൽ തകർത്താണ് സംഘം പ്രവേശിച്ചത്. ഈ മാസം 24-നു നടക്കേണ്ട പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളായിരുന്നു നിർമ്മിക്കുന്നത്. കിലോമീറ്ററുകളോളം സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നതിനിടെ പൊട്ടിത്തെറികൾ തുടരുന്നു.
Photo and News Source: Newsthen



