ഡൽഹിയിൽ അടുത്ത ദിവസങ്ങളിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താനുള്ള സാധ്യതയുണ്ട്. സാധാരണയേക്കാൾ 4 മുതൽ 6 ഡിഗ്രി വരെ ഉയരുമെന്നാണ് പ്രവചനം. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാൻ ജനങ്ങളോട് അധികൃതർ ആവശ്യപ്പെടുന്നു. ആകാശം തെളിഞ്ഞുനിൽക്കുമെന്നും ഉഷ്ണക്കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടുത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും നിർദ്ദേശം. പ്രായമായവർ, കുട്ടികൾ, പുറംജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം.

Photo and News Source: Sathyam Online