അക്ഷയ തൃതീയ (Akshaya Tritiya 2026) ദിവസം സ്വർണ്ണത്തിനൊപ്പം പുതിയ വാഹനങ്ങൾ വാങ്ങാനുള്ള ജനശ്രദ്ധ ഏറെയായിരുന്നു. ഇന്ത്യയിലുടനീളം മഹീന്ദ്ര (Mahindra) ഷോറൂമുകളിൽ വലിയ തിരക്കുണ്ടായി. ഈ അവസരം മുതലാക്കി കമ്പനി ഇലക്ട്രിക് വാഹനങ്ങളുടെ ഡെലിവറി വേഗത്തിലാക്കി. ഏപ്രിൽ 19-ന് നടന്ന ആഘോഷത്തിൽ ഒറ്റ ദിവസം കൊണ്ട് 610-ലധികം ഇലക്ട്രിക് എസ്‌യുവികൾ ഉപഭോക്താക്കൾക്ക് കൈമാറി. മംഗളകരമായ ദിവസങ്ങളിൽ പുതിയ വാഹനങ്ങൾ സ്വന്തമാക്കാനുള്ള താല്പര്യമാണ് ഈ നേട്ടത്തിന് കാരണം.

മഹീന്ദ്രയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ വാർത്ത പങ്കുവെച്ചു. ഒറ്റ ദിവസം കൊണ്ട് ഇത്രയധികം ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യുന്നത് ഇവി വിപണിയിലെ കമ്പനിയുടെ ശക്തി കാണിക്കുന്നു. ഉഗാദി ആഘോഷ വേളയിലും സമാനമായി 600-ലധികം എസ്‌യുവികൾ വിതരണം ചെയ്യുകയുണ്ടായി. ഉത്സവ സീസണുകളിലെ ഇത്തരം വമ്പന് ഡെലിവറികൾ മഹീന്ദ്രയുടെ ഇവി പോർട്ട്ഫോളിയോയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയെ സൂചിപ്പിക്കുന്നു.

രാജ്യത്തെ പാസഞ്ചർ ഇലക്ട്രിക് വാഹന വിപണിയിൽ മഹീന്ദ്രയുടെ സ്ഥാനം കൂടുതൽ ശക്തമാകുന്നു. നിലവിൽ ബോണ് ഇലക്ട്രിക് എസ്‌യുവികളാണ് വിപണിയിൽ തരംഗമായിരിക്കുന്നത്. BE 6, XEV 9e, XEV 9S മോഡലുകൾ ഉപഭോക്താക്കളുടെ പ്രിയങ്കരങ്ങളായി ഉയർന്നുവരുന്നു.

Photo and News Source: DriveSpark