ചൂടുകാലം ആരംഭിച്ചതോടെ പാമ്പുകളുടെ ഇറക്കം വർധിച്ചു. കൊടകര മറ്റത്തൂരിൽ എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച ദുരന്തം സംഭവിച്ചു. പലപ്പോഴും പാമ്പുകടിയേറ്റ വിവരം വൈകി തിരിച്ചറിയുന്നതാണ് മരണനിരക്ക് വർധിപ്പിക്കുന്നത്. വീടും പരിസരവും സുരക്ഷിതമാക്കാൻ പ്രത്യേക ശ്രദ്ധ വേണം.

വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക. കാടുപിടിച്ച സ്ഥലങ്ങൾ, കരിയിലക്കൂട്ടങ്ങൾ, പാഴ്വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക. പൈപ്പുകൾക്കടുത്തും മോട്ടോർ ഷെഡുകളിലും ഈർപ്പമുള്ള സ്ഥലങ്ങൾ ഉണ്ടാകാതെ നോക്കുക. വിറകുപുരകളിൽ വിറക് അടുക്കുമ്പോൾ തറയിൽ നിന്ന് ഉയരത്തിൽ ക്രമീകരിക്കുക. രാത്രി പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കുക.

വീടിനുള്ളിലെ പഴുതുകൾ അടയ്ക്കുക. വാതിലുകൾക്കും തറയ്ക്കും ഇടയിലുള്ള വിടവുകൾ, ജനലുകളിലെ നെറ്റുകൾക്കിടയിലുള്ള പഴുതുകൾ എന്നിവ അടയ്ക്കുക. ചുമരുകളിലെ വിള്ളലുകൾ സിമന്റ് ഉപയോഗിച്ച് അടയ്ക്കുക. എലികളുടെ സാന്നിധ്യം പാമ്പുകളെ ആകർഷിക്കുന്നതിനാൽ അവയെ നിയന്ത്രിക്കുക.

Photo and News Source: Siraj Live