ഓർമ്മാക്സ് മീഡിയ പുറത്തുവിട്ട പുതിയ പട്ടികയിൽ ജനപ്രീതിയിൽ ഒന്നാമതെത്തിയത് തെന്നിന്ത്യൻ താരം സാമന്തയാണ്. ബോളിവുഡിലെ ആലിയ ഭട്ട് രണ്ടാമതും, രശ്മിക മന്ദാന മൂന്നാമതുമായി സ്ഥാനം പിടിച്ചു.

നാലാം സ്ഥാനത്ത് ദീപിക പദുക്കോണും, അഞ്ചാം സ്ഥാനത്ത് കാജൽ അഗർവാളും എത്തി. സായ് പല്ലവി ആറാം സ്ഥാനത്തും, നായൻതാര ഏഴാമതും എത്തി. തൃഷ, കൃതി സനോൺ, ശ്രീലീല എന്നിവരും ആദ്യ പത്തിൽ ഇടം നേടി.

പ്രധാന പ്രത്യേകത, ആദ്യ പത്തില് മൂന്ന് ബോളിവുഡ് താരങ്ങളേ ഉള്ളൂ എന്നതാണ്. തെന്നിന്ത്യൻ താരങ്ങളുടെ ജനപ്രീതി കൂടിവരുന്നതായി കാണാം. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരങ്ങൾ മുന്നിലാകുന്നു. മലയാളി നയൻതാരയും പട്ടികയിൽ ഇടം നേടിയത് ശ്രദ്ധേയമാണ്.

Photo and News Source: Asianet News