കേരളത്തിൽ കഴിഞ്ഞയാഴ്ച വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്നിരുന്നു. എന്നാൽ, ഇന്നലെ (ഏപ്രിൽ 19, ഞായർ) കനത്ത മഴ പെയ്തതോടെ ഉപഭോഗം കുറഞ്ഞു. ഞായറാഴ്ച ഓഫീസ് അവധിയായതും കാരണമായി. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. 5,600 യൂണിറ്റായിരുന്നു ആവശ്യകത. 19.55 ദശലക്ഷം യൂണിറ്റ് ജലവൈദ്യുത പദ്ധതികളിൽ നിന്നും, 84.37 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങി.
ശനിയാഴ്ച 117.16 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. വേനല്‍മഴ കനത്താല്‍ വൈദ്യുതി ഉപഭോഗം കുറയുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. നിലവിൽ കേരളത്തിലുടനീളം കനത്ത ചൂടാണ്. എസികളും ഫാനും കൂടുതലായി ഉപയോഗിക്കുന്നതാണ് ഉപഭോഗം ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ വൈദ്യുതിലഭ്യത ഉറപ്പാക്കാന്‍ യൂണിറ്റിന് പത്ത് രൂപവരെ വിലയുള്ള വൈദ്യുതി വാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. മേയ് 15 വരെ ഉപഭോഗം ഉയര്‍ന്നുനില്‍ക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.
Photo and News Source: Dhanam



