സിനിമാ രംഗത്തെ കാസ്റ്റിങ് കൗച്ച് സംബന്ധിച്ച നടി ഹന്‍സിക മോട്വാനിയുടെ പ്രസ്താവനകൾ സോഷ്യല്‍ മീഡിയയിൽ വലിയ വിവാദമുയർത്തി. തനിക്ക് നേരിട്ട് അനുഭവങ്ങളില്ലാത്തതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്ന അവരുടെ നിലപാടാണ് വിമര്‍ശനത്തിന് കാരണമായത്. 'ദ മെയില്‍ ഫെമിനിസ്റ്റ്' എന്ന യുട്യൂബ് പരിപാടിയിലാണ് ഹന്‍സിക തന്റെ നിലപാട് വ്യക്തമാക്കിയത്.
'ശരിയായി ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവില്ല' എന്ന ഹന്‍സികയുടെ വാക്കുകള്‍ ആരാധകരെ ഏറെ ചൊടിപ്പിച്ചു. തന്റെ അനുഭവത്തില്‍ ഇല്ലാത്ത കാര്യത്തെക്കുറിച്ച് സത്യസന്ധമായി ഒന്നും പറയാനാവില്ലെന്നും അവർ ആവര്‍ത്തിച്ചു. ചെറുപ്പത്തിലേ ബാലതാരമായതുകൊണ്ടാകാം ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന അവതാരകന്റെ സൂചനയെ ഹന്‍സിക നിഷേധിച്ചു. ഹന്‍സികയുടെ നിലപാട് യാഥാര്‍ഥ്യങ്ങളെ പുച്ഛിച്ചു തള്ളുന്നതാണെന്നാണ് പ്രധാന ആക്ഷേപം.
Photo and News Source: Malayali Life



