പേരാമ്പ്ര വിവാദത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലി റിട്ടേണിങ് ഓഫീസറുടെ പ്രവർത്തനത്തെ വിമർശിച്ചു. റിട്ടേണിങ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതക്കുറവും അശ്രദ്ധയും സംഭവത്തിന് കാരണമായെന്നും, പരാതി നല്‍കിയെന്നും അവർ പറഞ്ഞു. മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് അടിയന്തരമല്ലാതെ നൽകിയത് വലിയ തെറ്റാണെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടിംഗ് മെഷീനുകളുടെ സൂക്ഷിപ്പുകേന്ദ്രമായ സ്ട്രോങ്ങ് റൂം തുറന്നതോടെ യുഡിഎഫ് നേതാക്കളിൽ ആശങ്ക ഉയർന്നിരുന്നു. ജെ. ഡി.

ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലാണ് പേരാമ്പ്ര ഉൾപ്പെടെയുള്ള മണ്ഡലങ്ങളുടെ ബാലറ്റുകളും രേഖകളും സൂക്ഷിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിലാണെന്നും യുഡിഎഫ് പ്രത്യേക ടീം പ്രവർത്തിക്കുന്നുണ്ടെന്നും ഫാത്തിമ വ്യക്തമാക്കി.

Photo and News Source: Kerala Online News