ഐപിഎൽ (IPL) മത്സരങ്ങളുടെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽപന നടത്തിയ സംഘത്തെ ദില്ലി പൊലീസ് പിടികൂടി. മുകീം (35), സാജിദ് (36), മുഹമ്മദ് ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്. ദില്ലി ഗേറ്റിന് സമീപം വെച്ച് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ടിക്കറ്റുകൾ വിറ്റിരുന്നത്. ഇവരിൽ നിന്ന് 54 റെഗുലർ ടിക്കറ്റുകളും 33 കോപ്ലിമെൻ്ററി പാസുകളും 25,000 രൂപയും പൊലീസ് പിടിച്ചെടുത്തു. കോപ്ലിമെൻ്ററി പാസുകൾ ഒന്നിന് 20,000 രൂപ നിരക്കിലാണ് ഇവർ വിറ്റിരുന്നത്.

റെഗുലർ ടിക്കറ്റുകൾ യഥാർത്ഥ വിലയേക്കാൾ പതിന്മടങ്ങ് തുകയ്ക്കാണ് ഇവർ വിറ്റഴിച്ചിരുന്നത്. മത്സരങ്ങളുടെ പ്രാധാന്യവും ആവശ്യക്കാരും അനുസരിച്ച് വിലയിൽ മാറ്റം വരുത്താറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വലിയൊരു മാഫിയയുടെ ഭാഗമാണ് പിടിയിലായവരെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

Photo and News Source: Kairali News