കുട്ടികളിൽ കണ്ണ് ചൊറിച്ചില്‍ ഒരു സാധാരണ പ്രശ്നമാണ്. വരണ്ട കണ്ണ്, കമ്പ്യൂട്ടർ ഉപയോഗം, വായുവിന്റെ വരൾച്ച എന്നിവ ഇതിന് കാരണമാകുന്നു.
വായുവിലെ പൊടി, പൂമ്പൊടി, മൃഗരോമം എന്നിവയോടുള്ള അലർജിയും കണ്ണ് ചൊറിച്ചിലിന് ഇടയാക്കുന്നു. ബ്ലെഫറൈറ്റിസ് പോലുള്ള കൺപോളകളുടെ വീക്കവും ഈ പ്രശ്നത്തിന് കാരണമാകാം.
പിങ്ക് ഐ പോലുള്ള അണുബാധകളും കണ്ണ് ചൊറിച്ചിലിന് കാരണമാകുന്നു. കണ്ണില്‍ വെള്ളം വരിക, ചുവക്കുക, പുകച്ചില്‍ എന്നിവ ലക്ഷണങ്ങളാണ്. തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുന്നത് ചൊറിച്ചില്‍ കുറയ്ക്കാൻ സഹായിക്കും.
സണ്‍ഗ്ലാസ് ധരിക്കുന്നത് അലർജിയുണ്ടാക്കുന്ന വസ്തുക്കളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നു. ചൊറിച്ചില്‍ തുടരുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് നിർബന്ധമാണ്.
Photo and News Source: Sathyam Online



