വയനാട്ടിലെ ടൗൺഷിപ്പ് പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും കിഫ്‌കോണും ചേർന്ന് നടത്തുന്ന സംയുക്ത പരിശോധന ഇന്നലെ ആരംഭിച്ചു. ഇതോടെ, 187 വീടുകളിൽ 103 വീടുകളുടെ നിർമ്മാണം പൂർത്തിയായതായി കണ്ടെത്തി. അപാകതകളുണ്ടെങ്കിൽ പ്രത്യേകം രേഖപ്പെടുത്തും. അടുത്ത ഘട്ടത്തിൽ ഗുണഭോക്താക്കളുടെ സാന്നിദ്ധ്യത്തിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. പരാതികളില്ലെന്ന് ഉറപ്പാക്കിയ ശേഷം താക്കോൽ കൈമാറ്റം നടക്കും. നിലവിൽ രണ്ടു വീടുകളിൽ സ്ലാബിനു മുകളിൽ ലീക്ക് പ്രൂഫ് പ്രവർത്തികൾ ആരംഭിച്ചു.

ഈ മാസം അവസാനത്തോടെ 187 കുടുംബങ്ങൾക്ക് താക്കോൽ കൈമാറാനാണ് പദ്ധതിയിടുന്നത്.

Photo and News Source: Kerala Kaumudi Latest