തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാർക്ക് പ്രതിഫലം നല്‍കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഹെല്‍പ് ഡെസ്‌ക്, ഇ വി എം കമ്മീഷനിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉന്നത ഓഫീസർമാർ മുതൽ സാധാരണ ജീവനക്കാർ വരെ എല്ലാവർക്കും പ്രത്യേക പ്രതിഫലം നിശ്ചയിച്ചു നൽകുന്നു.
പ്രിസൈഡിംഗ് ഓഫീസർമാർക്ക് പരിശീലനവും തിരഞ്ഞെടുപ്പ് ജോലിയും ഉൾപ്പെടെ നാല് ദിവസത്തേക്ക് 4,200 രൂപ ലഭിക്കും. രണ്ട് ദിവസത്തെ പരിശീലനത്തിന് 500 രൂപയും യാത്രാബത്തയ്ക്ക് 250 രൂപയും ക്ഷാമബത്തയ്ക്ക് 600 രൂപയും ലഭിക്കും. തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തേക്ക് 1000 രൂപ പ്രതിഫലമായി ലഭിക്കും. ഭക്ഷണ അലവൻസായി 1000 രൂപയും ടി എ ആയി 250 രൂപയും ബത്തയായി 600 രൂപയും ലഭിക്കും.
ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്ക് 3700 രൂപ ലഭിക്കും. പരിശീലനത്തിന് 400 രൂപ, ടി എയ്ക്ക് 250 രൂപ, ഡി എയ്ക്ക് 500 രൂപ, തിരഞ്ഞെടുപ്പ് ജോലിക്ക് 800 രൂപ, ഭക്ഷണ അലവൻസായി 1000 രൂപ, ടി എയ്ക്ക് 250 രൂപ, ഡി എയ്ക്ക് 500 രൂപ എന്നിവ ലഭിക്കും. രണ്ടും മൂന്നും പോളിംഗ് ഓഫീസർമാർക്ക് പരിശീലനത്തിന് 200 രൂപ, ടി എയ്ക്ക് 250, ഡി എയ്ക്ക് 250 എന്നിങ്ങനെ 700 രൂപ ലഭിക്കും.
Photo and News Source: Siraj Live



