ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെതിരായ പുനപ്പരിശോധനാ ഹരജി കോടതി നിരസിച്ചു. വിധി പുനപ്പരിശോധിക്കാൻ തക്ക കാരണമില്ലെന്നും, കേസിൽ അഞ്ച് വർഷമായി വിചാരണ നടക്കാത്തത് ജാമ്യത്തിന് കാരണമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജനുവരിയിൽ തന്നെ ഉമറിന്റെ ജാമ്യാപേഷ തള്ളിയിരുന്നു. ഉമറിനൊപ്പം ഷർജീൽ ഇമാമിന്റെ ജാമ്യാപേഷയും കോടതി നിരസിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണെന്നും കോടതി സൂചിപ്പിച്ചു.
ഡൽഹി പോലീസ്, സി. എ. എ. -എൻ. ആർ. സി. വിരുദ്ധ സമരത്തിന്റെ പേരിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തു.
Photo and News Source: Siraj Live



