രക്തക്കുറവ് (അനീമിയ) ബാധിച്ചാൽ പല ലക്ഷണങ്ങളും അനുഭവപ്പെടാം. ആദ്യം ക്ഷീണവും ബലഹീനതയും ശ്രദ്ധിക്കാം. വിളര്‍ച്ച, ശ്വാസംമുട്ടല്‍, തലകറക്കം എന്നിവയും ഉണ്ടാകാം. പെട്ടെന്ന് എഴുന്നേല്ക്കുമ്പോള്‍ തലകറക്കം കൂടുതൽ ശക്തമാകും. തണുത്ത കൈകളും കാലുകളും മരവിപ്പും അനുഭവപ്പെടാം. സ്ഥിരമായ തലവേദനയും രക്തക്കുറവിന്റെ ലക്ഷണമാണ്. ഹൃദയമിടിപ്പ് വേഗത്തിലാകുകയും ക്രമരഹിതമാകുകയും ചെയ്യും. ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ട് ഉണ്ടാകാം. ചിലപ്പോള്‍ നഖങ്ങള്‍ പൊട്ടുക, വ്രണങ്ങള്‍ ഉണ്ടാകുക, ചില ഭക്ഷണങ്ങളോട് അമിതമായ ആസക്തി എന്നിവയും കാണാം.

രക്തക്കുറവ് ബാധിച്ചവര്‍ ഉടനടി വൈദ്യസഹായം തേടണം.

Photo and News Source: Sathyam Online