തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായകമായ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, മുഖ്യമന്ത്രി പദത്തിലേക്ക് വിജയ് അടുക്കുന്നു. സർക്കാർ രൂപീകരണത്തിന് ആവശ്യമായ കേവലഭൂരിപക്ഷം വിജയ് ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. തങ്ങളുടെ നിരുപാധിക പിന്തുണ അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് വിടുതലൈ ചിരുതൈഗൾ കച്ചി (VCK) ടിവികെ നേതൃത്വത്തിന് കൈമാറി.

ഈ പിന്തുണയോടെ വിജയിയുടെ കൈവശമുള്ള എംഎൽഎമാരുടെ എണ്ണം 118 ആയി ഉയർന്നു. കേവലഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചതോടെ, സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കാൻ വിജയ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ന് തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗവർണറുടെ നിലപാട് ഇനി തമിഴ്നാട് രാഷ്ട്രീയത്തിൽ അതീവ നിർണായകമാണ്. നേരത്തെ, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിജയ് വിസികെ ആസ്ഥാനത്ത് നേരിട്ടെത്തിയിരുന്നു. ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, വിസികെയുടെ പിന്തുണ വിജയിയുടെ രാഷ്ട്രീയ യാത്രയിൽ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്.

Photo and News Source: Kairali News