പേരാമ്പ്രയിലെ യു. ഡി. എഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹിലി, സ്ട്രോങ്ങ് റൂമിന് സമീപമുള്ള ഒരു മുറി തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസറിൽ നിന്ന് അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. രാവിലെ 8 മണിക്ക് ഫോണിലൂടെയായിരുന്നു അറിയിപ്പ്. 9 മണിക്ക് എത്തണമെന്ന ആവശ്യവും ഉണ്ടായിരുന്നു. എന്നാൽ, യു. ഡി. എഫ് ആരോപിച്ചതുപോലെ സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്നും, പോളിങ് രേഖകൾ സൂക്ഷിച്ചിരുന്ന ഒരു സീൽ ചെയ്യാത്ത മുറി മാത്രമാണെന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ചിരുന്ന മുറിയല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
Photo and News Source: Kairali News



