ചെന്നൈ: വിവാഹമോചന ഹർജിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണലീഗവും ജൂൺ 15-ന് ചെങ്കൽപ്പെട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം ലഭിച്ചു. ഫെബ്രുവരി 27-ന് സംഗീത വിജയിനെതിരെ വിവാഹമോചന ഹർജി ഫയൽ ചെയ്തിരുന്നു. വിജയുമായി മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ ആരോപണം. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുകൊടുത്തിട്ടും വിജയ് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.

മാർച്ച് 7-ന് സംഗീത മറ്റൊരു ഹർജി ഫയൽ ചെയ്തു. വിവാഹമോചന തീരുമാനം വരുന്നതുവരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ, കോടികളുടെ സ്വത്തുക്കളിൽ നിന്നും തനിക്കും മക്കൾക്കും ന്യായമായ പങ്ക് നൽകണമെന്നും സംഗീത ആവശ്യപ്പെടുന്നു.

Photo and News Source: Sathyam Online