കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പ്രവാസലോകത്തും ശക്തമാകുന്നു. ബഹ്‌റൈനിലെ കോൺഗ്രസ് പ്രവർത്തകരും വിവിധ യുഡിഎഫ് സംഘടനാ നേതാക്കളും അദ്ദേഹത്തിന് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് രംഗത്തെത്തി. കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ വികാരം പ്രവാസികളിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

നേരത്തെ സോഷ്യൽ മീഡിയയിലൂടെ മാത്രം അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്ന പ്രവാസികൾ, ഇത്തവണ നേരിട്ട് യോഗം ചേർന്ന് തങ്ങളുടെ നിലപാട് അറിയിക്കാൻ തീരുമാനിച്ചത് ശ്രദ്ധേയമായി. മനാമയിലെ ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന യോഗത്തിൽ ഏകദേശം 40-ഓളം പ്രവർത്തകർ പങ്കെടുത്തു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പിന്തുണയെ വിലയിരുത്തുന്നത്.

അനസ് റഹീം, ബ്ലസ്സൻ മാത്യു, ധനേഷ് മുരളി, ജലീൽ മല്ലപ്പള്ളി, ബേസിൽ നെല്ലിമറ്റം, അബ്രഹാം സാമൂവൽ, ഫാസിൽ വട്ടോളി, അലൻ ഐസക്, പ്രൊഫ. ഷെമിലി പി ജോൺ, മുബീന മൻഷീർ, ലത്തീഫ് കോളിക്കൽ, അജി പി ജോയ്, ഷബീർ മുക്കൻ, ഷംഷാദ് കാക്കൂർ, നവാസ് കുണ്ടറ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി സംഘടനകൾ സമാനമായ നിലപാടുമായി രംഗത്തെത്തുമെന്നാണ് സൂചന.

Photo and News Source: Asianet News