ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾ ഇസ്‌ലാമാബാദിൽ നടക്കാനിരുന്നത് ഇറാൻ പിൻവലിഞ്ഞു. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളുമാണ് ഇറാൻ പിന്മാറ്റത്തിന് കാരണമെന്ന് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കാനിരുന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ ഇറാൻ പ്രതിനിധികൾ പങ്കെടുക്കില്ലെന്നായി. പശ്ചിമേഷ്യൻ യുദ്ധമുഖത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് ഈ പിന്മാറ്റം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

വാഷിംഗ്ടണിന്റെ നിലപാടുകളിൽ സ്ഥിരതയില്ലെന്നും ഓരോ ഘട്ടത്തിലും ആവശ്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ വൈരുദ്ധ്യങ്ങളും ഭീഷണി മുഴക്കുന്ന സംസാരരീതിയും ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നില്ല. പ്രത്യേകിച്ച്, ട്രംപിന്റെ ഭീഷണി ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന പ്രസ്താവന നയതന്ത്ര ബന്ധങ്ങളെ കൂടുതൽ വഷളാക്കി. ഇത്തരം സാഹചര്യത്തിൽ ഫലപ്രദമായ ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് ഇറാന്റെ നിലപാട്.

ഇറാൻ, അമേരിക്കയുടെ ഉപരോധം വെടിനിർത്തൽ ലംഘനമാണെന്നും ആരോപിക്കുന്നു. സമാധാനത്തിനുള്ള പാതയിൽ നിന്നും അമേരിക്ക പിന്തിരിയുകയാണെന്നും ഇറാൻ ആരോപിക്കുന്നു.

Photo and News Source: Kvartha