കൊച്ചിയിൽ കനത്ത വേനൽമഴ പെയ്തു. ഇടിമിന്നലും ശക്തമായ കാറ്റും അകമ്പടിയായി എത്തിയ മഴ നഗരവാസികൾക്ക് ആശ്വാസം നൽകി. എന്നാൽ, ആലുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാറ്റിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. വീടുകളുടെ മേൽക്കൂരകളും പറന്നുപോയി. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.

ഒരു മണിക്കൂറിലധികം നീണ്ടു നിന്ന കനത്ത മഴ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ചൂടിന് ശമനം നൽകി. സംസ്ഥാനത്ത് 22-ാം തിയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇടിമിന്നൽ ദൃശ്യമല്ലാത്തപ്പോഴും മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറാൻ നിർദ്ദേശിച്ചു.

Photo and News Source: Media Mangalam