കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിലിന്റെ (കെ.എസ്.ഇ.സി, എ.ഐ.ടി.യു.സി) സംസ്ഥാന നേതൃത്വ ക്യാമ്പ് മെയ് 9, 10 തീയതികളിൽ ചേർത്തലയിൽ വെച്ച് നടക്കും. വടക്കേ അങ്ങാടിക്ക് സമീപമുള്ള അന്നാ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 9-ന് രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഡി.പി. മധു ചടങ്ങിൽ അധ്യക്ഷത വഹിക്കും. സി.പി.ഐ ദേശീയ സമിതി അംഗം പി. പ്രസാദ് മുതിർന്ന നേതാക്കളെ ആദരിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി എസ്. സോളമൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, കെ.സി.ഇ.സി സംസ്ഥാന പ്രസിഡന്റ് വി.എസ്. ജയകുമാർ, ജനറൽ സെക്രട്ടറി കെ.വി. പ്രമോദ് എന്നിവർ സംസാരിക്കും.

അന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന പഠന ക്ലാസിന് സംസ്ഥാന വൈസ് പ്രസിഡന്റ് അർച്ചന ജിസ്‌മോൻ അധ്യക്ഷത വഹിക്കും. തുടർന്ന് വൈകിട്ട് 7 മണിക്ക് ഇപ്റ്റയുടെ നേതൃത്വത്തിൽ നാട്ടരങ്ങ് അരങ്ങേറും. ഞായറാഴ്ച രാവിലെ 9.30-ന് പൊതുചർച്ചയും തുടർനടപടികളും നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പഠന ക്ലാസിന് സംസ്ഥാന ട്രഷറർ എ.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിക്കും.

Photo and News Source: Kerala Kaumudi Latest