കൊച്ചി: എസ്.ബി.ഐ. ജനറൽ ഇൻഷുറൻസ് 2026-ലെ സാമ്പത്തിക വർഷത്തിൽ ഇൻഷുറൻസ് വിപണിയിലെ പൊതുവായ വളർച്ചാ നിരക്കിനെക്കാൾ 1.6 മടങ്ങ് മുന്നേറി. 2025-ലെ അപേക്ഷിച്ച് ആകെ ഡയറക്ട് പ്രീമിയം 14.5 ശതമാനം വളർച്ചയോടെ 15,904 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം 553 കോടി രൂപയായി ഉയർന്നു. 2025-ലെ സാമ്പത്തിക വർഷത്തിൽ ഇത് 509 കോടി രൂപയായിരുന്നു.

സ്വകാര്യ-സാഹി മേഖലയിലെ വിപണി വിഹിതം 2025-ലെ 6.90 ശതമാനത്തിൽ നിന്ന് 7.17 ശതമാനമായി ഉയർന്നു. നഷ്ടാനുപാതം 2025-ലെ 82.4 ശതമാനത്തിൽ നിന്ന് 78.3 ശതമാനമായി മെച്ചപ്പെട്ടു. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന സോള്വൻസി റേഷ്യോ 1.90 മടങ്ങായി നിലനിൽക്കുന്നു.

പേഴ്സണൽ ആക്സിഡന്റ് വിഭാഗത്തിൽ 40 ശതമാനം വളർച്ചയോടെ കമ്പനി ഒന്നാം സ്ഥാനത്താണ്. ഹെൽത്ത് ഇൻഷുറൻസ് വിഭാഗത്തിൽ 27 ശതമാനം, മോട്ടോർ ഇൻഷുറൻസ് വിഭാഗത്തിൽ 16 ശതമാനം, ഫയർ ഇൻഷുറൻസ് വിഭാഗത്തിൽ 10 ശതമാനം വളർച്ചയും കൈവരിച്ചു. നിലവിൽ രാജ്യത്തുടനീളം 146 ശാഖകളുള്ള എസ്.ബി.ഐ. ജനറൽ ഇൻഷുറൻസ്, എസ്.ബി.ഐ.-യുടെ 22,000-ത്തിലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെ ഗ്രാമീണ മേഖലകളിലേക്കും ഇൻഷുറൻസ് സേവനങ്ങൾ എത്തിക്കുന്നു.

എസ്.ബി.ഐ. ജനറൽ ഇൻഷുറൻസ് സി.ഇ.ഒ. സഞ്ജയ് കുമാർ പറയുന്നതനുസരിച്ച്, 'ഈ നേട്ടങ്ങൾ കമ്പനിയുടെ ശക്തമായ വളർച്ചാ പാതയെ പ്രതിഫലിപ്പിക്കുന്നു. ഉപഭോക്തൃ സേവനത്തിലും വിപണി വിഹിതത്തിലുമുള്ള വർദ്ധനവ് ഞങ്ങളുടെ പ്രതിബദ്ധതയുടെ ഫലമാണ്.'

Photo and News Source: Sathyam Online