അക്ഷയതൃതീയയ്ക്ക് മുമ്പേ കേരളത്തിലും സ്വർണ്ണവിലയിൽ കുതിപ്പ്. ഗ്രാം വില 75 രൂപയും പവൻ വില 600 രൂപയും ഉയർന്നു. 18 കാരറ്റിന് 11,735 രൂപയും 14 കാരറ്റിന് 9,135 രൂപയും ഒമ്പത് കാരറ്റിന് 5,890 രൂപയുമായി. വെള്ളി വിലയും 10 രൂപ ഉയർന്ന് 275 രൂപയായി.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ വിപണിയിലെ സംഘർഷാവസ്ഥയ്ക്ക് അയവ്. ഇത് നിക്ഷേപകരുടെ താല്പര്യത്തെ സ്വാധീനിച്ചു. എം.സി.എക്സിൽ 10 ഗ്രാം സ്വർണം 1,53,301 രൂപയിലാണ് വ്യാപാരം.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 4,850 ഡോളറിന് മുകളിലായി. ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിരത്തൽ കരാറിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് താൽക്കാലിക അയവ്. മധ്യകാല-ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണവില ഉയരാനുള്ള സാധ്യതയുമുണ്ട്.

Photo and News Source: Dhanam