തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുലർച്ചെ 5.15ന് പുറപ്പെടുന്ന ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങുന്നു. ശുചിമുറി, ഭക്ഷണ സൗകര്യം, കഫെറ്റീരിയ, പാന്ട്രി എന്നിവ ഉള്ള ഈ ബസ്സ് 'ബസ് ഹോസ്റ്റസ്' മാതൃകയിൽ പ്രവർത്തിക്കും. 2 കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകൾ വാങ്ങിയിട്ടുണ്ട്.

എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് രാവിലെ 10നു മുമ്പ് എത്തുന്ന ബസും സർവീസ് ചെയ്യും. പ്രത്യേക ടിക്കറ്റ് നിരക്കും ഭക്ഷണത്തിനും പ്രത്യേക പണം നൽകേണ്ടതുമാണ്. കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ. ടിക്കറ്റ് റിസർവേഷനും സൗകര്യമുണ്ട്. റിസർവ് ചെയ്ത യാത്രക്കാർ എറണാകുളത്തേക്കു പോയാൽ കൊല്ലത്തും ആലപ്പുഴയിലും നിർത്തില്ല.

Photo and News Source: Kerala Online News