തിരുവന്തപുരം: മഹാനവമിയോടനുബന്ധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതോടെ പി.എസ്.സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു. കായികക്ഷമതാ പരീക്ഷ, സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവയും ഉൾപ്പെടുന്നു. പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി വക്താവ് വ്യക്തമാക്കി.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചു. ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. നിയമസഭാ സമ്മേളനം നാളെയും നടക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ട്.

സംസ്ഥാന സർക്കാർ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചതിനാൽ നോർക്ക് സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററുകളിൽ അറ്റസ്റ്റേഷൻ സേവനം ഇല്ല. ഈ തീയതിയിലേക്ക് ലഭിച്ചവർ അടുത്ത പ്രവൃത്തിദിനങ്ങളിൽ ഹാജരാകാവുന്നതാണ്.

Photo and News Source: Marunadan Malayali