ഡ്രീം സ്പോർട്സ് ഗ്രൂപ്പിന്റെ ഡ്രീം11, ഓഹരി വിപണിയിലേക്ക് കടക്കുന്നു. 'ഡ്രീംസ്ട്രീറ്റ്' എന്ന പേരിൽ ബ്രോക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഈ പ്ലാറ്റ്‌ഫോം, തുടക്കക്കാരായ നിക്ഷേപകർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഓഹരികളിലും ഇടിഎഫുകളിലും നിക്ഷേപിക്കാനുള്ള സൗകര്യം ലഭ്യമാണ്. പിന്നീട് ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ്, ഐപിഒ എന്നിവയും ചെയ്യാം. 'വേദ' എന്ന എഐ സഹായി നിക്ഷേപകർക്കായി വിവരങ്ങളും വിശകലനങ്ങളും നൽകുന്നു. സെബി രജിസ്റ്റർ ചെയ്ത വിദഗ്ധരുടെ നിർദ്ദേശങ്ങളും ലഭിക്കും.

ഡ്രീം സ്പോർട്സ് സിഇഒ രാഹുല്‍ മിര്‍ചന്ദാനി നേതൃത്വം നൽകുന്നു. കരൺ ബൻസാൽ, നിഖിൽ ലാൽവാനി എന്നിവരാണ് മറ്റ് സ്ഥാപകർ. ഓൺലൈൻ ഗെയിമിംഗ് നിയമങ്ങളിലെ മാറ്റം കമ്പനിയുടെ വരുമാനത്തെ ബാധിച്ചു. ബിസിനസ് വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമാണീ നടപടി.

നിലവിൽ 2.5 കോടി ഉപഭോക്താക്കളുള്ള ഡ്രീം11-ൽ ഈ സേവനം ലഭ്യമാക്കും. വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള ഗ്രോ, സെറോദ, ഏഞ്ചൽ വൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കും.

Photo and News Source: Dhanam