മലപ്പുറം ജില്ലയിലെ വാല്‍പ്പാറ ദുരന്തം ഒമ്പത് കുടുംബങ്ങളെ മാത്രമല്ല, ഒരു സ്‌കൂളിനെയും അനാഥമാക്കി. പാങ്ങ് ജിഎല്‍പി സ്‌കൂളിലെ എട്ട് അധ്യാപകരിൽ അഞ്ചുപേർ മരണമടഞ്ഞു. പ്രധാന അധ്യാപിക അജിതയും കാഴ്ചശക്തി ഇല്ലാത്ത മജീദ് മാഷും ഉൾപ്പെടെ നാല് പേരാണ് ഇനി ബാക്കിയുള്ളത്.
സ്കൂളിലെ പ്യൂണ്‍ ഗോപാലകൃഷ്ണൻ, എല്‍പി വിഭാഗം അധ്യാപിക ഹസ്നത്ത്, എല്‍കെജി അധ്യാപികമാരായ റസീന, യശോദ എന്നിവരാണ് സ്‌കൂളിനെ നിലനിർത്തിയത്. സ്കൂൾ അവധിക്കാലമായതിനാലാണ് അധ്യാപകരും ജീവനക്കാരും വാല്‍പ്പാറയിലേക്ക് യാത്ര പോയത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു 13 പേരടങ്ങുന്ന സംഘത്തിന്റെ ട്രാവലർ യാത്ര. അതിരപ്പിള്ളി വഴി വാല്‍പ്പാറയിലേക്ക് പോയ സംഘം, മലക്കപ്പാറ വഴി യാത്ര തുടർന്നു. തുടർന്ന് വാല്‍പ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
മരിച്ചവരിൽ പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല, സുഹറ, ആശ, അധ്യാപകൻ മജീദ്, മജീദിന്റെ ഭാര്യ റുഖിയ, സ്‌കൂളിലെ ബസ് ഡ്രൈവർ നൗഷാദ്, പാചകത്തൊഴിലാളി സാജിത എന്നിവരും ഉൾപ്പെടുന്നു. സുഹറയുടെ മകൻ ഹിഷാം പൊള്ളാച്ചി ആശുപത്രിയിൽ വച്ച് മരിച്ചു.
Photo and News Source: Samakalika Malayalam



