കൊൽക്കത്ത: ബംഗാളിൽ ബിജെപി 206 സീറ്റിൽ വിജയിച്ച് ആദ്യമായി ഒറ്റക്കക്ഷി ഭരണം സ്ഥാപിച്ചു. ഭവാനിപൂരിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി അടുത്ത മുഖ്യമന്ത്രിയാകാനുള്ള പ്രധാന ദാവേയാണ്.
ഭവാനിപൂരിൽ 15,105 വോട്ടുകൾക്കും നന്ദിഗ്രാമിൽ 9,665 വോട്ടുകൾക്കുമാണ് അദ്ദേഹം വിജയിച്ചത്. നന്ദിഗ്രാമിൽ 2021ലും മമതയെ തോല്പിച്ച സുവേന്ദുവിന്റെ നേതൃത്വം പാർട്ടി പരിഗണിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി സമിക് ഭട്ടാചാര്യ, അഗ്നിമിത്ര പോൾ എന്നിവരുടെ പേരുകളും ഉൾപ്പെടുന്നു. വനിതാ മുഖ്യമന്ത്രി ആവശ്യമെങ്കിൽ അഗ്നിമിത്ര പോൾക്കാണ് മുൻതൂക്കം. വരും ദിവസങ്ങളിൽ നടക്കുന്ന നിയമസഭാ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തൃണമൂൽ കോൺഗ്രസിന് 81 സീറ്റുമാത്രമേ ലഭിച്ചുള്ളൂ.
Photo and News Source: Malayalam Express









