വാല്‍പ്പാറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ നാല് പേരിൽ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിലായിരുന്ന 11 കാരൻ ഷഹാദിനെ വാര്‍ഡിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലുണ്ടായിരുന്ന 11 കാരി മസ്‌നീനെ വയറ്റിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന നൗഷാദും മുഹമ്മദ് ഫായിസും ഗുരുതരാവസ്ഥയിലാണ്. ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ അവരുടെ വിലാപയാത്രയായി മടങ്ങിയെത്തിയപ്പോൾ ആയിരങ്ങളാണ് അവസാനമായി ഒരു നോക്കുകാണാനെത്തിയത്. അമ്പലപ്പറമ്പ് എച്ച്എസ്എസിലായിരുന്നു പൊതുദര്‍ശനം.

Photo and News Source: 24 News