പ്രയാഗ്രാജിൽ നടന്ന ‘നോർത്ത് ടെക് സിമ്പോസിയം’ ഉദ്ഘാടനം ചെയ്ത പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഭാവിയിലെ യുദ്ധങ്ങൾക്കായി ഇന്ത്യ തയ്യാറാകുന്നതായി പ്രസ്താവിച്ചു. മാറുന്ന യുദ്ധതന്ത്രങ്ങളെ മനസ്സിലാക്കി, അത്യാധുനിക സാങ്കേതികവിദ്യകളെ ആത്മവിശ്വാസത്തോടെ വിന്യസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഓപ്പറേഷൻ സിന്ദൂരി’ലൂടെ പ്രതിരോധസേനയുടെ ശേഷി ലോകത്തിന് കാട്ടിക്കൊടുത്തുവെന്നും, ആകാശ് മിസൈൽ, ബ്രഹ്മോസ് തുടങ്ങിയ തദ്ദേശീയായുധങ്ങൾ ഈ ഓപ്പറേഷനിൽ ഉപയോഗിച്ചതായി അദ്ദേഹം വ്യക്തമാക്കി. റഷ്യ-ഉക്രെയ്ന് യുദ്ധത്തിൽ ഡ്രോണുകളും സെൻസറുകളും പ്രധാനമായതായി ചൂണ്ടിക്കാട്ടി, ദൈനംദിന വസ്തുക്കളും മാരകായുധങ്ങളായി മാറുന്നതിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശത്രുവിനെ അപ്രതീക്ഷിതമായി പ്രഹരിക്കാനുള്ള ‘എലമെന്റ് ഓഫ് സർപ്രൈസ്’ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നി. ഭാവിയിലെ യുദ്ധങ്ങൾ ഗവേഷണ-വികസന ലബോറട്ടറികളിലാണ് തീരുമാനിക്കപ്പെടുന്നതെന്നും രാജ്‌നാഥ് സിങ് സൂചിപ്പിച്ചു.
Photo and News Source: Janam TV










