മാരുതി സുസുക്കി വിക്ടോറിസ് എസ്‌യുവിന് ഏപ്രിലിൽ വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത വേരിയന്റുകളിൽ 1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ബേസ് LXI, VXI വേരിയന്റുകൾക്ക് 85,000 രൂപ വരെ ലഭിക്കും. ഇതിൽ 65,000 രൂപ കണ്‍സ്യൂമർ ഓഫറും 20,000 രൂപ ലോയൽറ്റി ബോണസുമാണ്.

ZXI, ZXI+ വേരിയന്റുകൾ തിരഞ്ഞെടുക്കുന്നവർക്ക് 90,000 രൂപ വരെ ലഭിക്കും. ഇതിൽ 70,000 രൂപ കണ്‍സ്യൂമർ ബെനിഫിറ്റും 20,000 രൂപ ലോയൽറ്റി ബോണസുമാണ്. മൈൽഡ്-ഹൈബ്രിഡ്, സിഎൻജി വേരിയന്റുകൾക്കും ഈ ഓഫർ ബാധകമാണ്.

വിക്ടോറിസിന്റെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന് ഏറ്റവും ഉയർന്ന ഡിസ്‌കൗണ്ട്. 70,000 രൂപ കണ്‍സ്യൂമർ ബെനിഫിറ്റും 30,000 രൂപ ലോയൽറ്റി ബോണസുമാണ് ഈ പതിപ്പിന്. 28.65 kmpl മൈലേജ്, ഇ-സിവിടി ഗിയർബോക്സ് എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകൾ. ഉത്സവ സീസണിന് മുന്നോടിയായി വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.

Photo and News Source: DriveSpark