ഫുജൈറയിൽ വീണ്ടും ഇറാന്റെ ആക്രമണമുണ്ടായി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ ലക്ഷ്യമാക്കി 15 മിസൈലുകളും നാല് ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണമാണിത്. 12 ബാലിസ്റ്റിക്, മൂന്ന് ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്ന ആക്രമണത്തിൽ ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രീസ് സോണിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് പരിക്കേറ്റതായി ഔദ്യോഗിക വിവരം. അവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില് പ്രവേശിപ്പിച്ചു. ഫുജൈറ മീഡിയ ഓഫീസ് പുറത്തുവിട്ട വിവരപ്രകാരം, തിങ്കളാഴ്ച മാത്രം നാല് മിസൈലുകളിൽ മൂന്നെണ്ണം പ്രതിരോധ സംവിധാനങ്ങളാൽ തകർക്കപ്പെട്ടു.

ലക്ഷ്യസ്ഥാനത്തെത്തും മുമ്പേ തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ കടലില് പതിച്ചു. സോഷ്യല് മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭരണകൂടം ജനങ്ങളെ ഉപദേശിച്ചു. സർക്കാർ പുറപ്പെടുവിക്കുന്ന ഔദ്യോഗിക വാർത്താക്കുറിപ്പുകളെ മാത്രം വിശ്വസിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിശദമായ പരിശോധന നടന്നുവരികയാണ്.

Photo and News Source: Janam TV