മലപ്പുറം: വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ പാങ്ങ് എച്ച്.എസ്.എസ്സിൽ പൊതുദർശനത്തിനായി എത്തിച്ചു. പൊള്ളാച്ചിയിൽ നിന്ന് വിങ്ങലോടെ എത്തിയ ആംബുലൻസുകളെ നാട് സ്വീകരിച്ചു. പ്രധാനാധ്യാപിക അജിത ടീച്ചർ, അധ്യാപകരായ ആശ, റംല, ഷക്കീന, മജീദ് മാസ്റ്റർ, റുഖിയ, സഹായി സാജിത, സുഹറ ടീച്ചർ, ഹിഷാം എന്നിവരുടെ മൃതദേഹങ്ങളായിരുന്നു അവ.

സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യം മൃതദേഹങ്ങൾ കാണാനുള്ള അവസരം നൽകിയത്. ഒന്നര മണിക്കൂർ നീളുന്ന പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. കുട്ടികളുടെ മാനസികാഘാതം കണക്കിലെടുത്ത് കൗൺസിലിംഗ് നൽകുമെന്ന് ജില്ലാ കളക്ടർ വിനയ് ഗോയൽ പ്രഖ്യാപിച്ചു.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഫാസിത്ത്, നൗഷാദ്, ഷഹാദിൻ, മസ്നീൻ എന്നിവരാണ് ചികിത്സയിലുള്ളത്. രാത്രി 12 മണിയോടെ തുടങ്ങിയ പോസ്റ്റ്മോർട്ടം പുലർച്ചെ 4 മണിയോടെ പൂർത്തിയായി. പിറ്റേന്ന് രാവിലെ 6 മണിക്ക് മൃതദേഹങ്ങളുമായി ഒമ്പത് ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടു.

Photo and News Source: Janmabhumi