നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനെത്തുടർന്ന് മുന്‍ എംഎല്‍എ എച്ച് സലാം ജനവിധി അംഗീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 'ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു. അമ്പലപ്പുഴയിലെ വിജയത്തിനായി പരിശ്രമിച്ചവരുടെയും വോട്ടുചെയ്തവരുടെയും സേവനത്തെ ഞാൻ സ്മരിക്കുന്നു' എന്നദ്ദേഹം പറഞ്ഞു.
'അഞ്ച് വർഷം MLA ആയി പ്രവർത്തിച്ചപ്പോൾ ഒരു ആരോപണവും കേൾക്കേണ്ടിവന്നില്ല. 2000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കി. പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അസാധാരണമാണ്' എന്നും അദ്ദേഹം ചേർത്തു.
'ജനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ സംതൃപ്തി ഉണ്ടായിരുന്നെങ്കിലും, പ്രചരണങ്ങളാണ് തീരുമാനത്തെ സ്വാധീനിച്ചത്. കേരളമാകെ UDF ന് അനുകൂലമായ ഫലമാണ് ലഭിച്ചത്. ഇനിയും ജനങ്ങളോടൊപ്പം പ്രവർത്തിക്കും' എന്നാണ് എച്ച്. സലാം ഫേസ്ബുക്കിൽ കുറിച്ചത്.
Photo and News Source: Kerala Online News









