ഹോർമുസ് കടലിടുക്കിൽ യുഎസ് നേവി സഹായം പ്രഖ്യാപിച്ചതിനെ തുടർന്ന്, ഇറാൻ വിപ്ലവ സേന (ഐ ആർ ജി സി) ഒരു യുഎസ് നാവിക കപ്പലിനെ മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി അവകാശപ്പെട്ടു. ഹോർമുസിന് സമീപം കപ്പൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതിരുന്നതിനാലാണ് വെടിവച്ചതെന്നും ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തു.

എന്നാൽ, യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ഇത് നിഷേധിച്ചു. ഒരു യുഎസ് നേവി കപ്പലും ആക്രമിക്കപ്പെട്ടില്ലെന്നും, കപ്പലുകൾക്ക് സഹായം നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. യുഎസ് കൊടി പറത്തിയ രണ്ടു വ്യാപാര കപ്പലുകൾ ഹോർമുസിലൂടെ സുരക്ഷിതമായി കടന്നതായും ട്രംപ് പ്രസ്താവിച്ചു.

യു എ ഇ പ്രതിഷേധിച്ചതോടെ, അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ടാങ്കർ ഹോർമുസ് കടക്കുമ്പോൾ ഇറാൻ വെടിവച്ചെന്ന ആരോപണവും ഉയർന്നു. ഇതിനെ ഭീകരാക്രമണമായി യു എ ഇ വിശേഷിപ്പിച്ചു. ഹോർമുസ് സ്വതന്ത്ര സഞ്ചാര പാതയാണെന്നും അവർ ഓർമിപ്പിച്ചു.

Photo and News Source: Sathyam Online