കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തോടെ വിവിധയിടങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. നരിക്കുനിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുഡിഎഫ് പ്രവർത്തകൻ രജീഷിന് കുത്തേറ്റു. മെഡിക്കൽ കോളജിലേക്ക് മാറ്റി ചികിത്സയിലാണ് ഇയാൾ. തലയ്ക്കാണ് പരിക്കേറ്റതെന്ന് അറിയുന്നു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കൽ സെക്രട്ടറി കെ.പി. പ്രേംകുമാർ ഉൾപ്പെടെ നാലുപേർക്ക് മർദ്ദനമേറ്റു. മരുതോങ്കരയിൽ കെ.എം. അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയിലും സംഘർഷം ഉണ്ടായി. നല്ലളത്ത് പി.എ. മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മർദ്ദനമേറ്റു.
ധർമടത്ത് കീഴത്തൂരിൽ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. രാജീവ് ഭവനിലെ ജനൽ ചില്ലും കൊടിമരവും നശിപ്പിച്ചു. പിന്നിൽ സിപിഎം ആണെന്നാണ് കോൺഗ്രസ് ആരോപണം. ധർമടത്ത് യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് ആദ്യഘട്ടത്തിൽ ലീഡെടുത്തിരുന്നു.
Photo and News Source: Samakalika Malayalam









