ബംഗാളിൽ ബിജെപി ആദ്യമായി അധികാരം പിടിച്ചതോടെ സർക്കാരിനെ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നു. മുഖ്യമന്ത്രി പദത്തിന് പല പേരുകളും പരിഗണനയിലുണ്ട്. വനിതാ മുഖ്യമന്ത്രിയെ നിയമിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച നടക്കുന്നു.
തനി ബംഗാളിയായ ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന് അമിത് ഷാ പലവട്ടം പ്രസ്താവിച്ചിരുന്നു. മാംസാഹാരിയായ മുഖ്യമന്ത്രിയെ നിയമിക്കുമെന്നും കേന്ദ്ര മന്ത്രി സുകന്ദ മജുംദാർ അറിയിച്ചിരുന്നു. ഇത് തൃണമൂലിന്റെ മാംസ-മത്സ്യ നിരോധന പ്രചാരണത്തെ തടയാനുള്ളതായിരുന്നു.
എല്ലാ വശങ്ങളും പരിഗണിച്ച ശേഷം ബിജെപി ഇപ്പോൾ ഒന്നിലധികം പേരുകളെ പരിഗണിക്കുന്നുണ്ട്. ആരായിരിക്കും മുഖ്യമന്ത്രിയാകുക എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ കുറച്ച് കാലം കൂടെ എടുക്കുമെന്ന് കരുതുന്നു.
Photo and News Source: 24 News










