കേരള നിയമസഭയിൽ 11 വനിതകൾ അംഗങ്ങളായി. സംസ്ഥാന ജനസംഖ്യയുടെ 52 ശതമാനം വരുന്ന സ്ത്രീകളുടെ പ്രാതിനിധ്യം വെറും 7.86 ശതമാനം മാത്രമാണ്. കഴിഞ്ഞ സഭയിൽ 12 വനിതകൾ ഉണ്ടായിരുന്നു. ലീഗിന്റെ ആദ്യ വനിതാ എം.എൽ.എയും പുതിയ സഭയിൽ ഉണ്ടാകും. നിലവിലെ മന്ത്രിസഭയിലെ മൂന്ന് വനിതാ അംഗങ്ങളും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
യു.ഡി.എഫ്. സ്ഥാനാർഥികളായ 12 വനിതകളിൽ ഒൻപതുപേർ വിജയിച്ചു. ഇടതുപക്ഷത്തിൽ നിന്ന് മത്സരിച്ച 18 വനിതാ സ്ഥാനാർഥികളിൽ രണ്ടുപേർ മാത്രം വിജയിച്ചു. എൻ.ഡി.എ. 18 വനിതകളെ നിരത്തിയെങ്കിലും ഒരാൾ പോലും വിജയിച്ചില്ല. നിലവിലെ സഭയിലെ മൂന്ന് വനിതകൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജയിച്ച വനിതകൾ: ഉഷാ വിജയൻ (മാനന്തവാടി), കെ.കെ. രമ (വടകര), ഫാത്തിമ തഹ്‌ലിയ (പേരാമ്പ്ര), വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), കെ.എ. തുളസി (കോങ്ങാട്), ഗീതാ ഗോപി (നാട്ടിക), ഉമാ തോമസ് (തൃക്കാക്കര), ഷാനിമോൾ ഉസ്മാൻ (അരൂർ), രമ്യാ ഹരിദാസ് (ചിറയിൻകീഴ്), ബിന്ദു കൃഷ്ണ (കൊല്ലം), ഒ.എസ്. അംബിക (ആറ്റിങ്ങൽ).
Photo and News Source: Mathrubhumi









