പൊള്ളാച്ചി ആശുപത്രിയിൽ വാല്‍പ്പാറ അപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഒരു കുട്ടിയും ഉൾപ്പെടുന്ന ഒമ്പതുപേരാണ് അപകടത്തിൽ മരണമടഞ്ഞത്.

മൃതദേഹങ്ങൾ ആംബുലൻസുകളിൽ നാട്ടിലേക്ക് തിരിച്ചു. രാവിലെ 9 മണി മുതൽ അമ്പലപറമ്പ് ഗവൺമെന്റ് ഹൈസ്കൂളിൽ പൊതുദർശനം നടക്കും. ഇന്നലെ വൈകീട്ട് അഞ്ചരയോടെ വിനോദയാത്രയ്ക്ക് പുറപ്പെട്ട 13 അംഗ സംഘം റോഡിന്റെ സംരക്ഷണഭിത്തി തകർത്ത് അപകടത്തിൽ പെട്ടു.

രണ്ട് കുട്ടികളടക്കം നാലുപേർ ചികിത്സയിലാണ്. പരുക്കേറ്റ മസ്നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

മരിച്ചവരിൽ പ്രധാന അധ്യാപിക അജിത, അധ്യാപകരായ റംല, സുഹറ, ആശ, അബ്ദുൽ മജീദ്, അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, പാചക തൊഴിലാളി സാജിത, ഷക്കീന, ഹിഷാം എന്നിവരാണ്. മന്ത്രി വി. ശിവൻകുട്ടി കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ചു. മന്ത്രി കൃഷ്ണൻകുട്ടി പരിക്കേറ്റ കുട്ടിയെ സന്ദർശിച്ചു. ആരോഗ്യമന്ത്രി വീണാ ജോ മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അറിയിച്ചു.

Photo and News Source: Siraj Live