ചേര്‍ത്തലയിലെ മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ് ഹോട്ടല്‍ ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിക്കുന്ന പരസ്യം പ്രചരിപ്പിച്ചു. പരസ്യത്തിൽ, ശ്രീകൃഷ്ണന്റെ ചിത്രം വെച്ച് അവഹേളനപരമായ ഉള്ളടക്കം ഉൾപ്പെടുത്തിയിരുന്നു.

സ്ഥാപനത്തിനെതിരെ ശാസ്താങ്കല്‍ സ്വദേശി അഡ്വ. ബിജു എം വേലായുധന്‍ പരാതി നല്‍കി. ചേര്‍ത്തല പോലീസ് ഉടമയായ ഷംനാസിനെ അറസ്റ്റ് ചെയ്തു. ഒന്‍പത് പേര്‍ ചേര്‍ന്നാണ് ഹോട്ടൽ നടത്തുന്നത്. മുസ്ലീം ലീഗ് നേതാവിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരാണ് ഉടമകള്‍.

ഹോട്ടല്‍ ഇന്നലെ രാവിലെയും തുറന്നെങ്കിലും പിന്നീട് അടച്ചു. പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കോടിക്കണക്കിന് ഭക്തജനങ്ങള്‍ ആരാധിക്കുന്ന ഭഗവാനെ മോശമായി ചിത്രീകരിച്ചതിനെതിരെയാണ് പരാതി. കേസ് ബിഎൻഎസ് 192 പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Photo and News Source: Janmabhumi