തമിഴ്നാട്ടിലെ വാൽപ്പാറയിൽ നടന്ന വാഹനാപകടത്തിൽ പതിമൂന്നംഗ സംഘം അപകടത്തിൽപ്പെട്ടു. ഇതിൽ ഒൻപത് പേർ മരണമടഞ്ഞു. രാത്രി മുഴുവൻ പോസ്റ്റുമാർട്ട നടപടികൾ തുടർന്നു. രാവിലെ 6. 08 ന് മൃതദേഹങ്ങൾ മലപ്പുറത്തേക്ക് ആംബുലൻസുകളിൽ എത്തിച്ചു. ഒൻപത് മണിയോടെ പൊതുദർശനം ആരംഭിക്കുമെന്ന് അറിയിച്ചു. നാല് പേർ ഇപ്പോഴും ചികിത്സയിലാണ്. 800 അടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞു. പെരിന്തൽമണ്ണ പാങ്ങ് എൽ. പി. സ്കൂളിലെ അധ്യാപകരും കുടുംബാഗളുമായിരുന്നു സംഘത്തിൽ ഉൾപ്പെട്ടിരുന്നത്.
മുഖ്യമന്ത്രി പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി.
Photo and News Source: Kairali News



