പാലക്കാട് ജില്ലയിലെ വാല്‍പ്പാറ-പൊള്ളാച്ചി റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ ടൂറിസ്റ്റ് വാന്‍ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒന്‍പതുപേരുടെ മരണം സംഭവിച്ചു. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മതപരമായ അന്ത്യാചാരങ്ങള്‍ നടത്തി. രാവിലെ എട്ടുമണിയോടെ മൃതദേഹം പെരിന്തല്‍മണ്ണിയിലെ പാങ്ങ് ജിഎല്‍പി സ്‌കൂളിലെത്തി. അവിടെ ഒരുമണിക്കൂര്‍ പൊതുദര്‍ശനം നടത്തി. ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തു.

സംഭവത്തിൽ മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, പാങ്ങ് സ്വദേശികളായ എട്ടു പേരും, പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരുമടങ്ങുന്നവരാണ് മരണമടഞ്ഞത്. ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് ഉൾപ്പെടെ നാലു പേർ പരുക്കുകളോടെ ചികിത്സയില്‍. ജിഎല്‍പി സ്‌കൂളിനു സമീപമുള്ള ജിയുപി സ്‌കൂളിലെ അധ്യാപികയും മകളും പരുക്കേറ്റു. അപകടം നടന്നത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയായിരുന്നു.

Photo and News Source: Samakalika Malayalam