ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) അവിശ്വസനീയമായ മുന്നേറ്റം നടത്തുന്നു. വിജയിന്റെ പാർട്ടി 100-ലധികം സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു. ഡിഎംകെയും എഐഎഡിഎംകെയുമെന്ന പോലെ പ്രധാന പാർട്ടികളെ വെല്ലുവിളിക്കുന്ന ടിവികെ, ദ്രാവിഡ രാഷ്ട്രീയത്തെത്തന്നെ ഞെട്ടിച്ചു കൊടുക്കുന്നു.
വിജയിന്റെ വിജയം ഉറപ്പിച്ചതോടെ പനയൂരിലെ വസതിയെ ചുറ്റിപ്പറ്റി ആയിരക്കണക്കിന് ആരാധകർ ആഘോഷങ്ങളിൽ മുഴുകി. ‘വിസിൽ പോട്ട്’ ഗാനത്തിനൊപ്പം വിജയാഘോഷം കൊണ്ടാടി. ഇന്ന് തന്റെ 43-ാം ജന്മദിനം ആഘോഷിക്കുന്ന തൃഷ, പുലർച്ചെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് വിജയിനെ നേരിൽ കണ്ട് അഭിനന്ദിക്കാനായി പനയൂരിലെ വസതിയിലെത്തി.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തൃഷക്കെതിരെ സൈബർ ആക്രമണങ്ങൾ ഉയർന്നിരുന്നു. എന്നാൽ രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് അകന്നുനിന്ന തൃഷ, വോട്ടെണ്ണൽ ദിനത്തിൽ നേരിട്ടെത്തി തന്റെ പിന്തുണ പ്രകടിപ്പിച്ചു.
Photo and News Source: Janam TV







